ആലുവ: തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോഡിൽ അക്വഡേറ്റിന്റെ അടിയിൽ തട്ടി ബാലെ ഗ്രൂപ്പിന്റെ ട്രാവലർ മറിഞ്ഞു. തിരുവനന്തപുരം വൈ വെ ബാലെ ഗ്രൂപ്പിന്റെ വാഹനമാണ് ഞായറാഴ്ച്ച ഉച്ചയോടെമറിഞ്ഞത്. എലൂർ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ പോകുകയായിരുന്നു സംഘം. ആർക്കും അപകടമില്ല. ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കി. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്ക് പൊലീസ് നിയന്ത്രിച്ചു.