ആലുവ: വിവിധ അപകടങ്ങളിൽ അഞ്ചാപേർക്ക് പരിക്കേറ്റു.
പുളിഞ്ചോടിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കാഞ്ഞിരമറ്റം കാളിയം തുരുത്തിൽ സാജു (56), കളമശേരിയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കോയമ്പത്തൂർ സ്വദേശി പ്രവഗ (22), കുലശേഖരമംഗലം തലക്കാട്ടിൽ സുരേഷ് (57) എന്നിവർക്ക് പരിക്കേറ്റു. കാരോത്തുകുഴി കവലയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ദേശം തൈക്കാട്ടിൽ സജീവ് (55), കളമശേരിയിൽ ബൈക്കിൽ നിന്നു വീണ് കളമശേരി സ്വദേശി ലക്ഷ്മി (33) എന്നിവർക്ക് പരിക്കേറ്റു, ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.