കൊച്ചി: കേന്ദ്രത്തിലെ വർഗീയഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇന്ത്യയിൽ പ്രസക്തി വർദ്ധിക്കുകയാണെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിച്ചതിന്റെ 97ാം വാർഷികത്തോടനുബന്ധിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ ടൗൺഹാളിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ അദ്ധ്യക്ഷയായി. ജില്ല സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം ഇ.കെ. ശിവൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബു പോൾ, ടി. രഘുവരൻ, പി.കെ. രാജേഷ്, ശാരദ മോഹൻ, മുൻ ജില്ല സെക്രട്ടറി മുണ്ടക്കയം സദാശിവൻ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എൻ. സുഗതൻ, എം.എം. ജോർജ്ജ്, എം.ടി. നിക്‌സൺ, രാജേഷ് കാവുങ്കൽ, കെ.എ. നവാസ്, താര ദിലീപ്, മോളി വർഗീസ്, ഡിവിൻ കെ. ദിനകരൻ, പി.എ. ജിറാർ എന്നിവർ സംസാരിച്ചു.