കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ ഡിസംബർ 25 മുതൽ 2023 ജനുവരി ഒന്നു വരെ നടക്കുന്ന 22-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം കെന്റ് കൺസ്ട്രക്ഷൻ ചെയർമാൻ ടി.പി. വിനയൻ നിർവഹിച്ചു. യജ്ഞാചാര്യൻ മാത്ര സുന്ദരേശന്റെ സാന്നിദ്ധ്യത്തിലും ക്ഷേത്രം മേൽശാന്തി കണ്ണൻ ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലും യജ്ഞത്തിന്റെ വിഗ്രഹ പ്രതിഷ്ഠാകർമ്മവും നടന്നു.