bookfest
ത്രിവേണി പുസ്തകോത്സവം മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. പി.കെ.ഹരികുമാർ ,കെ.ബി.വിജയകുമാർ, അഡ്വ. അജിത് എം. എസ്., പി.എം.ഏലിയാസ്, മോഹൻദാസ് എസ്., ശിവദാസൻ നമ്പൂതിരി, ജയകുമാർ ചെങ്ങമനാട്, മുഹമ്മദ് ഷഫീഖ്, സി. കെ. ഉണ്ണി തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ എഴുത്തുകാരുടെയും ഭാവനയുടെ പ്രതീകമാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘമെന്ന് സംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ പറഞ്ഞു. 31 വരെ മൂവാറ്റുപുഴ മേളയുമായി സഹകരിച്ച് നടക്കുന്ന ത്രിവേണി പുസ്തകോത്സവത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർമാൻ പി.പി. എൽദോസ് പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു. മേള വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, സംഘം നിർവാഹക സമിതിഅംഗം ജയകുമാർ ചെങ്ങമനാട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി, പ്രസ് ക്ലബ്സെക്രട്ടറി മുഹമ്മദ് ഷഫീഖ്, നിള പ്രസിഡന്റ് എൻ. ശിവദാസൻ നമ്പൂതിരി, സംഘം സെക്രട്ടറി എസ്. സന്തോഷ്‌കുമാർ, മേള സെക്രട്ടറി എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു. രാവിലെ 9.30 മുതൽ 7.30 വരെയാണ് പ്രദർശനം. വിവിധ പ്രസാധകരുടെ പുസ്തകങ്ങൾക്ക് 10 മുതൽ 50% വരെ കിഴിവ് ലഭിക്കും.