crime

മൂവാറ്റുപുഴ: വാഴക്കുളം മാട്ടുപാറ ഭാഗത്ത് വീടുകയറി ആക്രമണം നടത്തിയ സംഭവത്തി​ൽ ഏഴു പേർ അറസ്റ്റിൽ. വാഴക്കുളം മാട്ടുപാറ സ്വദേശികളായ പനയക്കുന്നേൽ വീട്ടിൽ ഗോകുൽ ഷാജി (20), മണത്താംകുന്നേൽ വീട്ടിൽ ആകാശ് (19), അരഞ്ഞാണിയിൽ വീട്ടിൽ അലൻ ജോൺ (22), പുല്ലാട്ടുകുന്നേൽ വീട്ടിൽ അനന്തു (23), പുല്ലാട്ടുകുടിയിൽ വീട്ടിൽ റോൺ ഷാജി (18), മടക്കത്താനം ഭാഗത്ത് കുന്നേൽ വീട്ടിൽ അജയ് ബിജു (22), അർജ്ജുൻ ബിജു (20), എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്. വാഴക്കുളം മാട്ടുപാറ ഭാഗത്തുളള മുണ്ട്യാപറമ്പിൽ മനുവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി മനുവിനേയും വീട്ടുകാരെയും ഉപദ്രവി​ച്ചുവെന്നാണ് കേസ്. റൂറൽ എസ്.പി വിവേക് കുമാറിന്റെ നിർദ്ദേശപ്രകാരം മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്റെ നേത്യത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ടി.കെ.മനോജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായെ റെജി തങ്കപ്പൻ, സേതുകുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ശരത്, മിഥുൻ എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് മൂവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.