1
വീടിന്റെ വാതിൽ കുത്തി തുറന്ന നിലയിൽ

പള്ളുരുത്തി: ഇടക്കൊച്ചിയിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,​000 രൂപയും മോഷ്ടിച്ചു. ഇടക്കൊച്ചി ഗ്രീൻ വില്ലയിൽ കാൻസൻ മെന്റസിന്റെ വീട്ടിലായിരുന്നു മോഷണം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ മോഷണം നടന്നതായി മനസിലാക്കിയത്.

കാൻസനും ഭാര്യ രേഷ്മയും സഹോദരി കാൻഡിടയുമാണ് വീട്ടിൽ താമസിക്കുന്നത്. മൂവരും ജോലി സ്ഥലത്തായിരുന്നു,

കഴിഞ്ഞ ജൂലായിൽ ഇടക്കൊച്ചി പഷ്ണിത്തോട് ബസ് സ്റ്റോപ്പിന് സമീപം വൃദ്ധ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നിന്ന് വാതിൽ തകർത്ത് സ്വർണവും പണവും കവർച്ച ചെയ്തിരുന്നു. ഈ കേസിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.