1
ക്രിസ്മസ് ട്രീ

ഫോർട്ടുകൊച്ചി: കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളിൽ ഏറെ ശ്രദ്ധേയമായ കൂറ്റൻ ക്രിസ്മസ് ട്രീ ഒരുങ്ങി. നൈറ്റ്സ് യുണൈറ്റഡ് ഫോർട്ടുകൊച്ചിയുടെ നേതൃത്വത്തിൽ നൂറോളം വരുന്ന യുവാക്കളുടെ കൂട്ടായ്മയാണ് മഴ മരത്തെ അണിയിച്ചൊരുക്കിയത്. ട്രീയുടെ സ്വിച്ച് ഓൺ കർമ്മം കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ നിർവഹിച്ചു. കെ.ജെ മാക്സി എം.എൽ.എ മുഖ്യാഥിതിയായി. പി.എസ് സനോജ് അദ്ധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർമാരായ ബെന്നി ഫർണാണ്ടസ്,റഡീന ആന്റണി, മട്ടാഞ്ചേരി അസി.കമ്മിഷണർ അരുൺ.കെ പവിത്രൻ, കെ.എം.റിയാദ്, പി.എച്ച്.നാസർ,എൻ.കെ. നാസർ,ടി.ആർ. സ്വരാജ്, എം.ഇ. ഗ്ളിന്റൻ തുടങ്ങിയവർ സംസാരിച്ചു.രണ്ടാം തിയതി പുലർച്ചെ വരെ ക്രിസ്മസ് ട്രീ കാഴ്ചക്കാർക്കായി നിലനിർത്തും.