kklm
തിരമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിനക്യാമ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് രമ മുരളീധര കൈമൾ നിർവഹിക്കുന്നു

കൂത്താട്ടുകുളം: തിരുമാറാടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ നാഷണൽ സർവീസ് സ്കീം സപ്തദിനക്യാമ്പ് പഞ്ചായത്ത് ടാഗോർ ഹാളിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രമാ മുരളീധര കൈമൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എ. രാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സന്ധ്യാമോൾ പ്രകാശ്, അനിൽ കെ.പി, എസ്.എം.സി ചെയർമാൻ വിശ്വനാഥൻ, റാണിക്കുട്ടി ജോസഫ്, രാജേഷ് .കെ.ആർ, സുമ ഗോപാലകൃഷ്ണൻ, മുണ്ടക്കയം സദാശിവൻ എന്നിവർ സംസാരിച്ചു.