kklm
കൂത്താട്ടുകുളം ആശ്രയ സ്പെഷ്യൽ സ്കൂളിൽ നടന്ന ക്രിസ്മസ്, പുതുവത്സരാഘോഷം

കൂത്താട്ടുകുളം: ഗവ. യു.പി സ്കൂൾ കുട്ടികളുടെ സ്നേഹത്തണലിൽ
കൂത്താട്ടുകുളം ആശ്രയ സ്പെഷ്യൽ സ്കൂളിൽ നടന്ന ക്രിസ്മസ് പുതുവത്സരാഘോഷം വേറിട്ടതായി. കൂട്ടിവച്ച തുകകൊണ്ടു വാങ്ങിയ സമ്മാനങ്ങളുമായി എത്തിയ കുട്ടികൾ കരോൾ ഗാനങ്ങളാലപിച്ചും ഒപ്പം കളിച്ചും കൂട്ടുകൂടി. 32 കുട്ടികളാണ് ഇവിടെയുള്ളത്.
ഹെഡ്മാസ്റ്റർ എ.വി. മനോജ് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് ലിനു മാത്യു അദ്ധ്യക്ഷനായി.ആശ്രയ സ്കൂൾ സൊസൈറ്റി ഭാരവാഹികളായ കുമാരി രഘു, സതി അജിത്കുമാർ, പ്രിൻസിപ്പൽ കെ.ബി. ബിന്ദു, കൺവീനർ എം.ടി. സ്മിത, ഹണി റെജി തുടങ്ങിയവർ സംസാരിച്ചു.