കൊച്ചി: വടുതല പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ തിരുവാതിര താലപ്പൊലി മഹോത്സവം ജനുവരി രണ്ടു മുതൽ ആറു വരെ നടക്കും. തന്ത്രി
ഇടപ്പള്ളി മനക്കൽ ദേവനാരായണൻ നമ്പൂതിരിയും മേൽശാന്തി മരുതൂർക്കര മന വിനോദ് നമ്പൂതിരിയും മുഖ്യകാർമ്മികത്വം വഹിക്കും. ഗണപതിഹോമം, കലശം, ചുറ്റുവിളക്ക്, നിറമാല, ദീപാരാധന, അന്നദാനം എന്നിവയുണ്ടാകും.
2 ന് വൈകിട്ട് 6.30ന് വയലാർ ഭുവനചന്ദ്രന്റെയും സംഘത്തിന്റെയും കളമെഴുത്തുംപാട്ടും, 7.30ന് വടുതല നായർ കരയോഗത്തിന്റെ വിവിധ കലാപരിപാടികൾ, അത്താഴപൂജ.
3ന് രാവിലെ 10.30ന് ശ്രീഭൂതബലി, വൈകിട്ട് 6 ന് അമ്പലപ്പുഴ വിജയകുമാറും സംഘവും അവതരിപ്പിക്കുന്ന സോപാന സംഗീതം, 7.15ന് പൂമൂടൽ, 8.30ന് സമസ്ത കൊച്ചി പുലയമഹാസഭയുടെ താലംവരവ്, രഥം എഴുന്നെള്ളിപ്പ്.
4 ന് വൈകിട്ട് 5.30ന് പള്ളിക്കാവ് ഭജനസംഘത്തിന്റെ ഭജന, 7ന് നാട്യാഞ്ജലിയുടെ നൃത്തനൃത്ത്യങ്ങൾ, 8.30ന് യക്ഷിക്കാവ് താലം സംഘടനയുടെ താലംവരവ്, രഥം എഴുന്നെള്ളിപ്പ്, 10.30 ന് വിളക്കിനെഴുന്നെള്ളിപ്പ്, 11.30 ന് തിരുവാതിര, പാതിര പൂചൂടൽ
6 ന് വൈകിട്ട് 5 ന് പച്ചാളം കാട്ടുങ്കൽ ഇരട്ടകുളങ്ങര ഭഗവതിക്ഷേത്രത്തിൽ നിന്നും പകൽപ്പൂരം. 11.30 ന് വിളക്കിനെഴുന്നെള്ളിപ്പ്. 6 ന് നാട്യാഞ്ജലിയുടെ മെഗാതിരുവാതിര.