മൂവാറ്റുപുഴ: സാംസ്കാരിക ജീർണതയ്ക്കെതിരെ നവചേതന സാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ രാഷ്ട്രീയ നിരീക്ഷകൻ എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്തു. അബ്ദുൽ സമദ് ആമുഖ പ്രഭാഷണം നടത്തി. പി.എസ്.എ ലത്തീഫ്, ഇ.കെ. മുരളി, ലിസി തേവർമഠം, ജിനീഷ്‌ലാൽ രാജ്, എ.പി. കുഞ്ഞ്, ഇടപ്പള്ളി ബഷീർ, പി.എ. അബ്ദുൽ റസാക്ക്, കബീർ കുന്നുമ്മേക്കുടി തുടങ്ങിയവർ സംസാരിച്ചു. ലിസി ജോളി, സിജു വളവി, എ.കെ. പ്രസാദ്, അഭിജിത് ജയൻ എന്നിവരെ പായിപ്ര ദമനൻ, കെ.എം. ഗോപി, കെ.എം. നൗഫൽ, എം . മുഹമ്മദ് വാരിക്കാട്ട് എന്നിവർ പുരസ്കാരം നൽകി ആദരിച്ചു.