മൂവാറ്റുപുഴ: വെള്ളൂർകുന്നം മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി ഒന്നിന് കൊടിയേറും. വൈകിട്ട് 7 ന് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി തരുണനല്ലൂർ രാമൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. 8 ന് വെള്ളൂർകുന്നം മഹാദേവക്ഷേത്ര സംഗീതഗ്രൂപ്പിന്റെ സംഗീതസന്ധ്യ. 2ന് വൈകിട്ട് 7.30 ന് മേജർസെറ്റ് കഥകളി രുഗ്മാഗദചരിതം. 3ന് വൈകിട്ട് 7.30ന് ഇരിങ്ങാലക്കുട ആശാ സുരേഷിന്റെ സോപാനസംഗീതം. 4ന് രാവിലെ 9 ന് ഉത്സവബലി ദർശനം. വൈകിട്ട് 7ന് വെള്ളൂർകുന്നം നാട്യാലയ നൃത്തവിദ്യാലയത്തിന്റെ നൃത്തനൃത്യങ്ങൾ. 5ന് വൈകിട്ട് 4ന് മൂവാറ്റുപുഴ പൂരവും കുടമാറ്റവും. പെരുവനം പ്രകാശൻ മാരാരുടെ നേതൃത്വത്തിൽ നാൽപതിലേറെ കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം. അഞ്ച് ആനകൾ അണിനിരക്കും. പാമ്പാടി രാജൻ തിടമ്പേറ്റും. രാത്രി 7.30ന് കോട്ടയം നന്ദഗോവിന്ദം ഭജൻസിന്റെ സാന്ദ്രാനന്ദലയം. 9ന് പള്ളിവേട്ട, 12 ന് വലിയകാണിക്ക. 6ന് രാവിലെ 7ന് ക്ഷേത്രക്കടവിലേയ്ക്ക് ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ടിനുശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ചെഴുന്നള്ളിപ്പ്, കൊടിമരച്ചുവട്ടിൽ പറവയ്പ്, 10ന് കൊടിയിറക്കം. എല്ലാ ദിവസവും സാധാരണ പൂജകൾക്കുപുറമേ കൃഷ്ണാഭിഷേകം, രുദ്രാഭിഷേകം, പഞ്ചഗവ്യാഭിഷേകം, ചുറ്റുവിളക്ക്, പറവഴിപാടുകൾ ഉണ്ടാകും.