protest

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിനെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചില്ലെങ്കിൽ രാജ്ഭവനു മുന്നിലും ഡൽഹിയിലും വിദ്യാർത്ഥി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലക്ഷദ്വീപ് സ്റ്റുഡൻസ് അസോസിയേഷൻ (എൽ.എസ്.എ). 3000ലധികം ലക്ഷദ്വീപ് വിദ്യാർത്ഥികൾ കേരളത്തിലും മറ്റുമായി പഠിക്കുന്നുണ്ട്. ഇവർക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന കൊച്ചിയിലെ ഓഫീസ് കവരത്തിയിലേക്ക് മാറ്റി. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലേക്ക് ലക്ഷദ്വീപിനെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ മുൻകൂറായി അടച്ച തുക സ്കോളർഷിപ്പിനായി തിരിച്ചുതരുന്ന രീതിയായി. ഇങ്ങനെ പണം നൽകാൻ കഴുന്നത്ര സമ്പന്നരല്ല ലക്ഷദ്വീപുകാർ. കഴിഞ്ഞ ദിവസം പ്രതിഷേധിച്ച വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായും ഭാരവാഹികൾ ആരോപിച്ചു.