തൃപ്പൂണിത്തുറ: മരട് തുരുത്തി വൈക്കത്തുശേരി റോഡ് റെസിഡന്റ്സ് അസോസിയേഷൻ ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി ദീപം തെളിക്കലും ലഹരിക്കെതിരെ പ്രതിജ്ഞയും സംഘടിപ്പിച്ചു. മരട് നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ഡി. രാജേഷ് ഉദ്ഘാടനം ചെയ്തു. എൽസി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഷീജ സാൻ കുമാർ, പത്മപ്രിയ വിനോദ്, കെ.എൽ.പ്രദീപ്, ഫെർണാണ്ടസ് ദാസ്, എ. രാജൻ, ഷീന സജീവ്, മായ ഷാജി, പി.പി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.