ഫോർട്ടുകൊച്ചി: കൊച്ചിൻ കാർണിവൽ ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി മത്സരം സംഘടിപ്പിച്ചു. സ്നേഹ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കുട്ടികളുടെ പാർക്കിലാണ് മൈലാഞ്ചിയിടൽ മത്സരം നടത്തിയത്. മത്സരത്തിൽ എം. എൻ. മെഹനാസ് റഹ്മാൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സി.ആർ.ഷഹസീന രണ്ടും ,കെ.എസ്. സഫ്ന മുന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി പി.എ. ബോസ് മത്സരം ഉദ്ഘാടനം ചെയ്തു. കെ.ബി. ജോളി അദ്ധ്യക്ഷത വഹിച്ചു. ലക്ഷ്മണ പടിയാർ,കെ.സുബ്രഹ്മണ്യം ,ജയ ജോളി എന്നിവർ സംസാരിച്ചു.