fact

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിലെ ദീർഘകാല കരാറിൽ ഫാക്ട് വർക്കേഴ്‌സ് ഓർഗനൈസേഷൻ നേതാക്കൾ ഒപ്പിട്ടില്ല. യൂണിയനുകളും മാനേജ്മെന്റും ഒപ്പുവെച്ച ശേഷം ആർ.ജെ.എൽ.സി കൂടി ഒപ്പിട്ടാൽ ഡിസംബർ മുതൽ കരാർ നടപ്പിലാകും. മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് ചീഫ് ജനറൽ മാനേജർ (എച്ച്.ആർ) എ.ആർ. മോഹൻകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ദിലീപ് മോഹൻ, മരിയ വർഗീസ്, യൂണിയൻ നേതാക്കളായ സന്തോഷ് ബാബു, രാധാകൃഷ്ണൻ, നാസർ, ടി.എം. സഹീർ, പി.എസ്. സെൻ, ജോസ്, ജോർജ് തോമസ്, ഷിനിൽവാസ്, പി.കെ. സത്യൻ, സി.ആർ.നന്ദകുമാർ, മാർഷൽ, മാർട്ടിൻ, മോഹൻകുമാർ, തുളസി എന്നിവർ പങ്കെടുത്തു.