കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഗ്യാസ് അടുപ്പുകൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സ വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് എ.പോൾ, കെ.ജെ. മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസ്ന, ഷീന, സീന എന്നിവർ പ്രസംഗിച്ചു.