ch

കുറുപ്പംപടി : പ്രളയ്ക്കാട് - ചെട്ടിനട പൊതുമരാമത്ത് റോഡിൽ ചുണ്ടക്കുഴി ക്രഷറിനോട് ചേർന്ന കലുങ്ക് അപകടാവസ്ഥയിലാണ്. 60 വർഷം പഴക്കമുള്ള കലുങ്കിലൂടെ ഭാരവണ്ടികൾ ഉൾപ്പെടെ അനവധി വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് പ്രളയ്ക്കാട് - ചെട്ടിനട റോഡ്. ഇതിലൂടെ ചുണ്ടക്കുഴി വാണിയപ്പിള്ളി പ്രദേശങ്ങളിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേയ്ക്കും കൃഷിഭവനിലേയ്ക്കും വില്ലേജ് ഓഫീസിലേയ്ക്കും ധാരാളം ആളുകൾ യാത്ര ചെയ്യുന്നുണ്ട്. അപകടാവസ്ഥയിലായ കലുങ്ക് അടിയിന്തരമായിപുതുക്കിപണിയണമെന്നാണ് നാട്ടുകാരും ജനപ്രതിനിധികളും ഒരുപോലെ ആവശ്യപ്പെടുന്നുണ്ടെങ്കിലും പരിഹാരം കാണാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പൊതു മരാമത്ത് വകുപ്പ് വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

പഞ്ചായത്തിലേക്കും കൃഷിഭവനിലേക്കും മറ്റും നിരവധി ആളുകളും വലിയ ഭാരവണ്ടികളും ദിനംപ്രതി കടന്നു പോകുന്ന വഴിയിലാണ് കലുങ്ക് സ്ഥിതി ചെയ്യുന്നത്. അപകടാവസ്ഥയിലായ കലുങ്ക് പൊതുമരാമത്ത് വകുപ്പ് എത്രയും വേഗം പുനർ നിർമ്മിക്കുന്നതിന് വേണ്ടി എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടികൾ സ്വീകരിക്കണം.

പി.പി. അവറാച്ചൻ

പ്രസിഡന്റ്

മുടക്കുഴ ഗ്രാമപഞ്ചായത്ത്

അപകടാവസ്ഥയിലായ കലുങ്ക് അടിയിന്തിരമായിപുതുക്കിപണിയുന്നതിനു വേണ്ടി പഞ്ചായത്തു കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചു പാസാക്കി പൊതു മരാമത്ത് വകുപ്പിന് കൊടുത്തിട്ടുണ്ട്.

റോഷ്നി എൽദോ ,

വൈസ് പ്രസിഡന്റ്, മുടക്കുഴ ഗ്രാമപഞ്ചായത്ത്

വർഷങ്ങളോളം പഴക്കമുള്ള കലുങ്ക് അപകടാവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നത്. അടിയന്തരമായി കലുങ്ക് പുനർ നിർമിക്കേണ്ടത് അത്യാവശ്യമാണ്.

സജി, കല്ലറക്കൽ,

പ്രദേശവാസി