പറവൂർ: പട്ടണം ശാഖായോഗത്തിലെ ചെമ്പഴന്തി ശ്രീനാരായണ പ്രാർത്ഥന കുടുംബയൂണിറ്റിന്റെ പതിനേഴാമത് വാർഷികം ആഘോഷിച്ചു. കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി.എൻ. നാഗേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ അഡ്വ. പ്രവീൺ തങ്കപ്പൻ പ്രഭാഷണം നടത്തി.
ശാഖാ പ്രസിഡന്റ് ബൈജു അറയ്ക്കൽ, സെക്രട്ടറി രാജീവ്, സിംന സന്തോഷ്, എം.എ. സുധീഷ്, വിദ്യാ അനന്തകൃഷ്ണൻ, റീന സജിത്ത് എന്നിവർ സംസാരിച്ചു.