rubco

കൊച്ചി: റബ്കോ ഉത്പന്നങ്ങളുടെ വിപണനമേള വെള്ളിയാഴ്ച എറണാകുളം നോർത്ത് സെന്റ് ബെനഡിക്‌ട് റോഡിൽ വട്ടോളി ട്രേഡ് സെന്ററിന് സമീപം ആരംഭിക്കും. രാവിലെ പത്തിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ അദ്ധ്യക്ഷനാകും. ട്രീറ്റഡ് റബ്ബർ വുഡ് ഫർണിച്ചർ, റബറൈസ്‌ഡ് കയർ മെത്തകൾ, സ്പ്രിംഗ് മെത്തകൾ, ലൈറ്റ്വെയിറ്റ് ചെരിപ്പുകൾ, ഹവായ് ചെരിപ്പുകൾ തുടങ്ങിയ ഉത്പന്നങ്ങൾ മേളയിലുണ്ടാകും. സ്പ്രിംഗ് മെത്തകൾക്ക് 50 ശതമാനവും മറ്റ് ഉത്‌പന്നങ്ങൾക്ക് 25 ശതമാനം വിലക്കുറവ് ലഭിക്കും. മേള ജനുവരി 15ന് സമാപിക്കും.