kesari-sahithyolsavam
കേസരി സാഹിത്യോത്സവം ചിത്രരചനാ മത്സരം കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല ചിത്രകലാവിഭാഗം മേധാവി ഡോ. സാജു തുരുത്തിൽ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കേസരി സ്മാരകട്രസ്റ്റ് സംഘടിപ്പിക്കുന്ന കേസരി സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള അഖിലകേരള ചിത്രരചനാ മത്സരങ്ങൾ നടന്നു. ഡോ. സാജു തുരുത്തിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിധിൻ അദ്ധ്യക്ഷത വഹിച്ചു. വി.എസ്. സന്തോഷ്, എം.എസ്. രാജേഷ്, പി.എസ്. ബൈജു, ഇന്ദിര അപ്പുക്കുട്ടൻ നായർ എന്നിവർ സംസാരിച്ചു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ കിഴക്കേപ്രം ലിറ്റിൽ ഹാർട്സ് സ്കൂളിലെ കാതറിൻ സെട്രീഷ്യ, ഭദ്ര രമ്യ ശ്രീകുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ചേന്ദമംഗലം പാലിയം ഹയർ സെക്കൻഡറി സ്കൂളിലെ ജിയോ സുഭാഷിനാണ് മൂന്നാംസ്ഥാനം. കോളേജ് വിഭാഗത്തിൽ എറണാകുളം സെന്റ് ആൽബർട്സ് കോളേജിലെ കെ എസ് മിഥുൻ ഒന്നും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കെ.ആർ. ശ്രീനന്ദിനി രണ്ടും എറണാകുളം മഹാരാജാസ് കോളേജിലെ ശ്രീലക്ഷ്മി ഷിനോദ് മൂന്നും സ്ഥാനം നേടി.

പൊതു വിഭാഗത്തിൻ ടി.എച്ച്. സജീന ഒന്നും എം.ആർ. രേഖ രണ്ടും ഒ.കെ. ആകാശ് മൂന്നും സ്ഥാനം നേടി.

ഇന്ന് വൈകിട്ട് അഞ്ചിന് കേസരി സാഹിത്യോത്സവം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പ്രൊഫ. എം.കെ. സാനു കേസരി സ്മരണ നിർവഹിക്കും. പ്രബുദ്ധ കേരളം ഒരു പുനരാലോചന എന്ന വിഷയത്തിൽ പ്രൊഫ. വി. കാർത്തികേയൻ നായർ സംസാരിക്കും.