തൃപ്പൂണിത്തുറ: തെക്കൻ പറവൂർ തണ്ടാശേരിൽ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മഹോത്സവവും സർപ്പ ദൈവങ്ങൾക്ക് തളിച്ചുകൊടുക്കലും നാളെ കൊടിയേറും. ജനുവരി 4ന് സമാപിക്കും.

നാളെ 3ന് കൊടിക്കയർ എഴുന്നള്ളിപ്പ്, 4 ന് കൊടിക്കൂറ എഴുന്നള്ളിപ്പ്. 7.30ന് തൃക്കൊടിയേറ്റ്, തുടർന്ന് മെഗാതിരുവാതിര, കലാപരിപാടികൾ. 30ന് വൈകിട്ട് 7ന് തിലകൻ പൂത്തോട്ട രചനയും സംവിധാനവും നിർവഹിച്ച നാടകം- "നവോത്ഥാനത്തിന്റെ നാൾവഴികൾ ", 8.30ന് സർപ്പദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും. 31 വൈകിട്ട് 6ന് പി.കെ.എം.വൈ.എമ്മിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം, 7.30 ന് താലപ്പൊലി. ജനുവരി ഒന്നിനും രണ്ടിനും വൈകിട്ട് 9ന് കുടുംബ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ. ജനുവരി മൂന്നിന് വലിയ വിളക്ക്. 3.30ന് പകൽപ്പൂരം, 8ന് ദേവിക്ക് പൂമൂടൽ, 9 ന് തിരുവനന്തപുരം ശ്രീനന്ദ തിയേറ്റേഴ്സിന്റെ നാടകം- " ബാലരമ. ജനുവരി നാലിന് ആറാട്ട് മഹോത്സവം, 12ന് ആറാട്ട് അന്നദാനം, 7 ന് കൊടിയിറക്കൽ, 7.45ന് തിരു ആറാട്ട്, വലിയ കാണിക്ക.