karshaka-bank-
പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ പത്താമത് വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ പ്രതിപക്ഷനേതാവ് ആദരിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉമ തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ശശിധരൻ, ബാങ്ക് വൈസ് പ്രസിഡന്റ് കെ.വി. പോൾ, ഭരണസമിതി അംഗങ്ങളായ ടി.എ. നവാസ്, പി.എ. രവീന്ദ്രനാഥൻ, പി.പി. ജോയ്, ആനി തോമസ്, ലത മോഹനൻ, എം.ബി. അഷ്‌റഫ്‌, വി.ആർ. അനിരുദ്ധൻ, വി.ആർ. ഗോപാലകൃഷ്ണൻ, ബിൻസി സോളമൻ, സെക്രട്ടറി പി.എ. അൻവർ എന്നിവർ സംസാരിച്ചു.