ചോറ്റാനിക്കര: എടയ്ക്കാട്ടുവയൽ - അഗ്രിക്കൾച്ചർ ടെക്നോളജി മാനേജ്മെന്റ് ഏജൻസി (ആത്മ) പദ്ധതി പ്രകാരം പഞ്ചായത്തിലെ ഊഴക്കോട് - കുന്നപ്പിള്ളി പാടശേഖരത്തിലെ 45 ഏക്കറിൽ ചാഴിയുടെ നിയന്ത്രണത്തിന് ഡ്രോൺ ഉപയോഗിച്ച് ഫിഷ് അമിനോ ആസിഡ് തളിച്ചു. 13-ാം വാർഡിൽ രൂപീകരിച്ച എടയ്ക്കാട്ടുവയൽ ജൈവ എന്ന ഗ്രൂപ്പാണ് ഫിഷ് അമിനോ ആസിഡ് നിർമ്മിച്ചു നൽകിയത്. ആലുവ കേന്ദ്രമായി പ്രവർത്തിക്കുന്ന ടാസ് എന്ന സ്ഥാപനം ഡ്രോൺ എത്തിച്ചു. ഒന്നാം വാർഡ് അംഗം ജോഹർ എൻ. ചാക്കോ അദ്ധ്യക്ഷനായ ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജയകുമാർ ഉദ്ഘാടനം ചെയ്തു. എടയ്ക്കാട്ടുവയൽ ജൈവ ഗ്രൂപ്പിന്റെ ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും കെ.ആർ. ജയകുമാർ നിർവഹിച്ചു. ചടങ്ങിൽ അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി മേനോൻ, വാട്ടർ മാനേജ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, മുളന്തുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ , കൃഷി ഓഫീസർ യദു രാജ് എന്നിവർ സംസാരിച്ചു.