കൊച്ചി: കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രോത്സവം ഇന്ന് കൊടിയേറി ജനുവരി 6ന് സമാപിക്കുമെന്ന് ക്ഷേത്ര സമിതി ജനറൽ സെക്രട്ടറി പി.വി. അതികായൻ അറിയിച്ചു.

ഇന്ന് വൈകിട്ട് 5ന് സാംസ്‌കാരിക സമ്മേളനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി, ചലച്ചിത്ര സംവിധായകൻ മേജർ രവി, ശ്രീരാമകൃഷ്ണമഠാധിപതി സ്വാമി ഭുവനാത്മാനന്ദ, ശ്രീകുമാരി രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.