mla
നഗരവികസനവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ഏറ്റെടുത്ത സ്ഥലത്തിന് പണം കൈപ്പറ്റിയ 17 പേരുടെ സ്ഥലം കൈമാറുന്ന രേഖകൾ ഡോ.മാത്യു കുഴൽനാടൻ എം.എൽ.എറവന്യൂ വകുപ്പ് വാലുവേഷൻ അസിസ്റ്റന്റ് സജീവനിൽനിന്ന് ഏറ്റുവാങ്ങി കെ.ആർ എഫ്.ബി അസി എക്സികുട്ടീവ് എണജിനിയർ ലക്ഷ്മി എസ് .ദേവിന് കൈമാറുന്നു

മൂവാറ്റുപുഴ: നഗരവികസനവുമായി ബന്ധപ്പെട്ട് റവന്യൂവകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങൾ കെ.ആർ.എഫ്.ബിക്ക് കൈമാറിത്തുടങ്ങി. സ്ഥലത്തിന് പണം കൈപ്പറ്റിയ 17 പേരുടെ സ്ഥലം കൈമാറുന്ന രേഖകൾ ഡോ. മാത്യു കുഴൽനാടൻ എം.എൽ .എ റവന്യൂവകുപ്പ് വാല്യുവേഷൻ അസിസ്റ്റന്റ് എം.കെ. സജീവനിൽനിന്ന് ഏറ്റുവാങ്ങി കെ.ആർ എഫ്. ബി അസി. എക്സിക്യുട്ടീവ് എൻജിനിയർ ലക്ഷ്മി എസ്. ദേവിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

35പേരുടെ സ്ഥലങ്ങളാണ് ഏറ്റെടുക്കുക. ഇതിൽ നടപടികൾ പൂർത്തിയാക്കിയ 17 പേരുടെ സ്ഥലങ്ങൾ കൈമാറി. ബാക്കിയുള്ള 17പേരുടെ സ്ഥലങ്ങളുടെ ബാങ്ക് ഇടപാടുകൾ അടക്കം തീരാനുള്ളതിനാണ് ഏറ്റെടുക്കൽ വൈകുന്നത്. റവന്യൂ ഇൻസ്പെക്ടർ ഷീന പി. മാമ്മൻ, സർവേയർ ജി. സുനിൽ, വില്ലേജ് അസിസ്റ്റന്റ് ഷിബു കെ. നായരമ്പലം, എൻജിനിയർമാരായ എം. മുഹ്സിന, പ്രോജക്ട് എൻജിനിയർ ശിശിര വേണുഗോപാൽ, സൈറ്റ് സൂപ്പർവൈസർ ടി. ജയന്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.