അങ്കമാലി: ചമ്പന്നൂർ വ്യവസായ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഡബിൾ കോള കമ്പനിയിലെ തൊഴിലാളികളുടെ പ്രഥമകൂട്ടായ്മ 29ന് അങ്കമാലിയിൽ നടക്കും. രാവിലെ 9.30ന് സൂര്യ ഹോട്ടലിലാണ് സംഗമം നടക്കുന്നത്. വിവിധ ജില്ലകളിൽ താമസിക്കുന്ന കമ്പനിയിലെ ജീവനക്കാരായിരുന്ന എഴുപത്തി അഞ്ചോളം തൊഴിലാളികൾ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു 1994ൽ ആണ് കമ്പനി അടച്ചുപൂട്ടിയത്.