പള്ളുരുത്തി: ട്രേഡ് യൂണിയൻ നേതാവും മുൻ മേയറും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവുമായിരുന്ന ടി.എം. അബുവിന്റെ പന്ത്രണ്ടാം ചരമ വാർഷികം സി.പി.ഐ കൊച്ചി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ പരിപാടി സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. എം.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ.ഷെബീബ്, മണ്ഡലം സെക്രട്ടറി എം. കെ. അബ്‌ദുൾ ജലീൽ, പി.കെ.ഷിഫാസ്, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കുമ്പളം രാജപ്പൻ, സക്കരിയ ഫെർണാണ്ടസ്, മുഹമ്മദ്‌ അബ്ബാസ്, കെ.എ.അനൂബ് എന്നിവർ സംസാരിച്ചു.