തൃക്കാക്കര: തൃക്കാക്കര തെക്കുംഭാഗം 1663-ാം നമ്പർ ശ്രീരാമ വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ തൈപ്പൂയ കാവടി മഹോത്സവം ഫെബ്രുവരി 4,5 തീയതികളിൽ നടത്തും. നാലാം തീയതി വൈകിട്ട് കരയോഗത്തിൽ അഭിഷേകത്തിനുള്ള കാവടികൾ നിറയ്ക്കും. അഞ്ചാം തീയതി രാവിലെ ആറുമണിക്ക് വൈറ്റില സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലേക്ക് പാൽക്കാവടികൾ ഘോഷയാത്രയായി പോകും. അഭിഷേകത്തിനുശേഷം മടങ്ങും. വൈകിട്ട് കരയോഗ അങ്കണത്തിൽ നിന്ന് ഭസ്മ കാവടി നിറച്ച് പാലച്ചുവട് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ അഭിഷേകം ചെയ്യും. തുടർന്ന് പ്രസാദ വിതരണം നടത്തും.