കളമശേരി: ഫാക്ട് വളം ഉത്പാദനം ആരംഭിച്ചതിന്റെ 75-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി ഫാക്ട് ഉദ്യോഗമണ്ഡലിൽ ഡിസംബർ 30ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. എറണാകുളം ജനറൽ ആശുപത്രിയുടെ ബ്ലഡ് സെന്ററുമായി ചേർന്നാണ് ക്യാമ്പ് നടത്തുന്നത്. 75പേർ രക്തം ദാനംചെയ്യും.

ഫാക്ടിലെ സ്ഥിരം / കാഷ്വൽ ജീവനക്കാർ, കോൺട്രാക്ട് തൊഴിലാളികൾ, ട്രയ്നീസ്, സി.ഐ. എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവരും കുടുംബാംഗങ്ങളും ക്യാമ്പിൽ പങ്കെടുക്കും.