മൂവാറ്റുപുഴ: എൻ .ആർ. ഇ .ജി വർക്കേഴ്സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം മൂവാറ്റുപുഴ ഏരിയയിൽ ആരംഭിച്ചു. വാളകം പഞ്ചായത്തിലെ ഒന്നാം വാർഡിലെ തൊഴിലിടത്തിൽ നടന്ന ഏരിയാ തല മെമ്പർഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ ഏരിയാ സെക്രട്ടറി സജി ജോർജ് നിർവഹിച്ചു. ഏരിയാ പ്രസിഡന്റ് സുജാത സതീശൻ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് പ്രസിഡന്റ് റാണി സണ്ണി സ്വാഗതം പറഞ്ഞു. ഏരിയാ അതിർത്തിയിലെ വിവിധ പഞ്ചായത്ത്,​ മുനിസിപ്പൽ വാർഡികളിൽ തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്ന പതിനായിരം തൊഴിലാളികളെ അംഗങ്ങളായി ചേർക്കുന്ന പ്രവർത്തനമാണ് യൂണിയൻ നടത്തുന്നതെന്ന് സജി ജോർജ്ജ് പറഞ്ഞു.