ആലുവ: കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുന്ന അശാസ്ത്രീയ ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ (ബി.എം.എസ്)നേതൃത്വത്തിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കുന്ന ആലുവ ഡിപ്പോയിൽ പ്രതിഷേധപ്രകടനം നടത്തി. ജില്ലാ സെക്രട്ടറി ജി. മുരളീകൃഷ്ണൻ, വൈസ് പ്രസിഡന്റ് പി.വി. സതീഷ്, ജോയിന്റ് സെക്രട്ടറി പി.ആർ. അരുൾകുമാർ എന്നിവർ നേതൃത്വം നൽകി.