വൈപ്പിൻ: ചെറായി ദേവസ്വംനട ജംഗ്ഷനിൽ ശുദ്ധജല വിതരണ പൈപ്പുപൊട്ടി ഇന്നലെ രാവിലെ മുതൽ ജലവിതരണം മുടങ്ങി. തുടർന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ പൈപ്പുനന്നാക്കാൻ രാത്രിയിലും ജോലി തുടരുകയാണ്. ഇതോടെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് ഗ്രാമ പഞ്ചായത്തുകളിലെ ജലവിതരണം മുടങ്ങി. ഇന്ന് രാവിലെയോടെ പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.