നെടുമ്പാശേരി: പട്ടാപ്പകൽ സ്കൂട്ടർ യാത്രക്കാരിയെ ബൈക്കിൽ പിന്തുടർന്ന രണ്ടംഗസംഘം സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. സ്കൂട്ടർ നിറുത്തി യുവതി ബഹളംവച്ചതോടെ മോഷ്ടാക്കൾ രക്ഷപെട്ടു. ചെങ്ങമനാട് പൊയ്ക്കാട്ടുശേരി ചെന്നോത്തുവീട്ടിൽ ജോസ്ബീന പ്രവീണിന്റെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. ഇന്നലെ രാവിലെ പതി​നൊന്നോടെ അത്താണി കാംകോ കമ്പനിക്ക് പിന്നിൽ പൊയ്ക്കാട്ടുശേരി റോഡിലാണ് സംഭവം. മോഷ്ടാക്കൾ രണ്ടുപേരും ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയാനായില്ല. ചെങ്ങമനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.