photo
ചെറായി സഹോദരൻ മെമ്മേറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വളന്റിയേഴ്‌സിന്റെ സപ്തദിന സഹവാസ ക്യാമ്പ് ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം ചെറായി സഹോദരൻ മെമ്മേറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് വാളന്റിയേഴ്‌സിന്റെ സപ്തദിന സഹവാസ ക്യാമ്പ് കുഴുപ്പിള്ളി സെന്റ്. അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുടക്കം. ബ്ലോക്ക് പ്രസിഡന്റ് തുളസി സോമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, പ്രിൻസിപ്പൽ സി.കെ. ഗീത, സ്‌കൂൾ മാനേജർ കെ.എസ്. ജയപ്പൻ, കെ.എസ്. ചന്ദ്രൻ, റീജ ജോസഫ്, പി.ടി.എ വൈസ് പ്രസിഡന്റ് പി.ജി. സുധീർ, ഫാ. കുരുവിള മരോട്ടിക്കൽ, ഇ.എച്ച്. സലിം എന്നിവർ പ്രസംഗിച്ചു. ജനുവരി ഒന്നിന് സമാപിക്കും.