വൈപ്പിൻ: ക്ഷേത്രങ്ങളിലെ മണ്ഡലം ചിറപ്പ് മഹോത്സവത്തിന് ഇന്നലെ രാത്രിയോടെ സമാപനമായി. ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി എം.ജി. രാമചന്ദ്രൻ, ചെറായി നേടിയാറ സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ മേൽശാന്തി പി.എം. സുനി, ചെറായി വാരിശേരി മുത്തപ്പൻ ഭദ്രകാളിക്ഷേത്രത്തിൽ ഷിബിൽ ശാന്തി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.
അയ്യമ്പിള്ളി എസ്. എൻ.ഡി.പി ശാഖായോഗം പഴമ്പിള്ളി ഭദ്രകാളി ക്ഷേത്രത്തിൽ താലം ഘോഷയാത്രയും നടന്നു. തുടർന്ന് കലംപൂജയും അയ്യമ്പിള്ളി അമ്മ നിലാവിന്റെ കൈകൊട്ടി കളിയും നടന്നു. അയ്യമ്പിള്ളി സത്യപാലൻ തന്ത്രി മുഖ്യകാർമ്മികത്വം വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.വി. സത്യപാലൻ, ക്ഷേത്രം മാനേജർ രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.