അങ്കമാലി: പുളിയനം ഗവ.ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 50 വീടുകളിൽ അടുക്കളത്തോട്ട നിർമ്മാണ പ്രോജക്ട് ആറാം വാർഡ് അംഗം ബിന്ദു സന്തോഷ് കാച്ചപ്പള്ളിൽ സോജ ആന്റണിയുടെ വസതിയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം ജോമി കോടുശേരി , എം.ജെ.ജോഷി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോസ് ഫിൻ ബ്രിട്ടോ എന്നിവർ സന്നിഹിതരായിരുന്നു.