
പെരുമ്പാവൂർ:എസ്.എൻ.ഡി.പി യോഗം വെങ്ങോല നോർത്ത് ശാഖയിൽ മണ്ഡലകാല ഗുരുപൂജാ സമാപനവും പ്രസിഡന്റായിരുന്ന ഇ.വി.ഗോപാലൻ മാസ്റ്ററുടെ ഫോട്ടോ അനാച്ഛാദനവും നടന്നു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ ഹരി വിജയൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.
ശാഖാ വൈസ് പ്രസിഡന്റ് ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ, ബിജു വിശ്വനാഥൻ, ശാഖാ സെക്രട്ടറി എം.കെ. രഘു, ശാഖാ കമ്മിറ്റി അംഗം എം.വി. പ്രകാശ്, യൂണിയൻ കമ്മിറ്റി അംഗം എൻ.എ. ഗംഗാധരൻ എന്നിവർ സംസാരിച്ചു.