കുറുപ്പംപടി : കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി 138-മത് കോൺഗ്രസ് ജന്മദിനാഘോഷം സംഘടിപ്പിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ ഒ. ദേവസി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ റെജി ഇട്ടൂപ്പ്, ജോഷി തോമസ്, സജി പടയാട്ടിൽ, കെ.പി അബ്രഹാം, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് എൽദോ ചെറിയാൻ, കോൺഗ്രസ് വേങ്ങൂർ മണ്ഡലം പ്രസിഡന്റ് എൽദോ ചെറിയാൻ, മണ്ഡലം സെക്രട്ടറി വിനോദ് കുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എൽദോസ് ചിറക്കൽ എന്നിവർ നേതൃത്വം നൽകി.