തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് 2022-23 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള "സസ്യ ഇക്കോ ഷോപ്പിലൂടെ 50 % സബ്‌സിഡി നിരക്കിൽ പച്ചക്കറിത്തൈകൾ വിതരണം"പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്‌ഘാടനംചെയ്തു. സൗജന്യമായി വർഷത്തിൽ ഒരിക്കൽ മാത്രം ലഭ്യമായിരുന്ന തൈകൾ ഇനി മുതൽ ഇക്കോ ഷോപ്പ് വഴി സബ്‌സിഡി നിരക്കിൽ എല്ലാ ദിവസവും ലഭിക്കും.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ. ഗോപി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, മിനി പ്രസാദ്, കൃഷി ഓഫീസർ സീനു ജോസഫ്, സസ്യ കർഷക കൂട്ടായ്മ പ്രസിഡന്റ് സെബാസ്റ്റ്യൻ കോട്ടൂർ, സെക്രട്ടറി കെ.ആർ. മോഹനൻ, രമ പ്രിൻസ് എന്നിവർ സംസാരിച്ചു.