പെരുമ്പാവൂർ: സർഗവാസനകൾക്കും ക്രിയാത്മകതയ്ക്കും പരിമിതികളില്ലെന്ന് തെളിയിച്ച് കൂവപ്പടി പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാവാസനകൾക്ക് നിറം പകരുന്നതായിരുന്നു പരിപാടി. പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനവിതരണവും രക്ഷിതാക്കളുടെ കൂട്ടായ്മയും നടത്തി.

കലോത്സവം അഡ്വ.എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ , ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനു അബീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സിന്ധു അരവിന്ദ്, ജിജി, ശെൽവരാജ്, പി .വി. സുനിൽ, പഞ്ചായത്ത് അംഗങ്ങളായ എം.ഒ. ജോസ്, മായാ കൃഷ്ണകുമാർ, എം.വി. സാജു, ശശികല രമേശ്, പ്രിൻസ് ആന്റണി, രമ്യ വർഗീസ് ,ബിന്ദു കൃഷ്ണകുമാർ , സിനി എൽദോ, എം. നവ്യ, സാംസൺ ജേക്കബ്, സന്ധ്യ രാജേഷ്, ചാർലി കെ.പി. ,ഹരിഹരൻ പടിക്കൽ, നിതാ പി .എസ്. മരിയ മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ബീന, ബഡ്‌സ് സ്‌കൂൾ ടീച്ചർ ലീഡിയ എന്നിവർ സംസാരിച്ചു.