കൂത്താട്ടുകുളം: കുട്ടികളുടെ കളികളും കഥപറച്ചിലുമായി കൂത്താട്ടുകുളം ബി.ആർ.സിയിൽ നടന്ന ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി. സബ് ജില്ലാ പരിധിയിലെ പ്രത്യേക പരിഗണന വേണ്ട 40 കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ പി.ആർ. സന്ധ്യ അദ്ധ്യക്ഷയായി. ബി.പി.സി ബിനോയ് കെ. ജോസഫ്, എച്ച്.എം ഫോറം സെക്രട്ടറി എ.വി. മനോജ്, സ്കൂൾ വികസന സമിതി ചെയർമാൻ സി.എൻ. പ്രഭകുമാർ, പി.ടി.എ പ്രസിഡന്റ് ലിനു മാത്യു, എസ്. സജിത, മിനിമോൾ എബ്രാഹം, എൽദോ ജോൺ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ കെ.പി. സീമ, പി.എം. ഗ്രേസി, മിൻസി ബാബു, രാഹുൽ സി. രാജ്, ഷൈനി പോൾ, സി.വി. ദീപമോൾ, ഷീജ ദാമോദരൻ, എം. വി മഞ്ജു, അനു രാജ്, രഞ്ജിത്ത് രഘു, ഇ.എ. അശ്വതിക്കുട്ടി എന്നിവർ പ്രവർത്തനങ്ങൾ നയിച്ചു.