kklm

കൂത്താട്ടുകുളം : കാരമല പുതൃക്കോവിൽ ക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി പ്രതിഭകളെ ആദരിച്ചു. കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ലഭിച്ച നാടകകൃത്തും സംവിധായകനുമായ കുര്യനാട് ചന്ദ്രൻ , നാമസങ്കീർത്തന സമർപ്പണം നിർവഹിച്ച ഗൗരി സുനിൽ എന്നിവരെ പി.ആർ. അരുൺകുമാർ ആദരിച്ചു. അജി പൊട്ടനാനിക്കൽ ,കെ.പി.ശ്രീകല, വിനോജ് പുളിയമ്മാക്കിൽ, രാജീവ് പാറമുള്ളിൽ, മണികണ്ഠൻ പുതുക്കാട് വെട്ടിവിളയിൽ, സോമൻ എക്കാലയിൽ , അക്കിരാമൻ നമ്പൂതിരി, അനീഷ് കുമാർ, സാവിത്രി ചിറയ്ക്കാമറ്റം, സുനിൽ കാഞ്ഞിരത്തിങ്കൽ, ശേഖരൻ പുതുശ്ശേരി, പി.ആർ. ദീപു എന്നിവർ സംസാരിച്ചു. പുതൃക്കോവിൽ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ ഭക്തി ഗാന സമർപ്പണം നടന്നു.