
കോലഞ്ചേരി: വടവുകോട് രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പഴന്തോട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് സപ്തദിന ക്യാമ്പ് തുടങ്ങി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എസ്. രജനി, വാർഡ് അംഗം സത്യപ്രകാശ്, മുൻ ജില്ലാപഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി, പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി കെ.സി. മാത്യു, അഞ്ജന സുഭാഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡിയ ജോസ് അക്കര, സി.ഡി. സുനിൽ, കെ.വൈ. ജോഷി തുടങ്ങിയവർ സംസാരിച്ചു.