kothamangalam

കോതമംഗലം: നേര്യമംഗലം, നീണ്ടപാറ, ചെമ്പൻകുഴി, കരിമണൽ പ്രദേശങ്ങളിൽ വർദ്ധിച്ച് വരുന്ന കാട്ടാന ശല്യത്തിനെതിരെ നീണ്ടപാറ കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചെമ്പൻ കുഴി നഗരംപാറ ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. നീണ്ട പാറ കവലയിൽ നിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ ധർണ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സന്ധ്യാ ജെയ്സൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ ബിജു, ഫാ. ജോൺ ഓണാലി, ഫാ. ബെൻസ്റ്റീഫൻ മാത്യു, കെ.ഇ. ജോയി, പി.എം. ശിവൻ, എ.സി. രാജശേഖരൻ, ജയ്മോൻ ജോസ്, എ.ടി. പൗലോസ്, എം.എസ് അലിയാർ, കെ.പി. വിജയൻ, ഗ്രേസി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.