o

കുറുപ്പംപടി : ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂളിൽ എം.എൽ.എയുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌‌ലറ്റ് ബ്ലോക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ. എ ഉദ്ഘാടനം ചെയ്തു. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

1500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിലെ ടോയ്‌‌ലറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ടോയ്‌‌ലറ്റ് കെട്ടിടം നിർമ്മിക്കുവാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 19 ലക്ഷം രൂപയോളം അനുവദിച്ചത്.

രണ്ടു നിലകളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉപയോഗിക്കുവാൻ തക്കവണ്ണം ഈ ബ്ലോക്കിൽ പന്ത്രണ്ട് ടോയ്‌‌ലറ്റുകളും 10 മൂത്രപ്പുരകളുമുണ്ട്.

കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ, ഒക്കൽ ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ, സ്കൂൾ മാനേജർ ടി.ടി. സാബു, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സിന്ധു ശശി, ബ്ലോക്ക്‌ അംഗം സി.ജെ. ബാബു, എം.കെ. രാജേഷ്‌, വാർഡ് അംഗങ്ങളായ അമൃത സജിൻ, ടി.എൻ. മിഥുൻ, മിനി സാജൻ, മുഹമ്മദ്‌ ഷിയാസ്, ലിസി ജോണി, രാജേഷ് മാധവൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ജയൻ, പ്രിൻസിപ്പൽ ബാബുരാജ്, ഹെഡ്മിസ്ട്രസ് സിനി പീതൻ, സ്കൂൾ മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.