su

കുറുപ്പംപടി : ജനകീയാസൂത്രണ പദ്ധതി പ്രകാരം മുടക്കുഴ ഗ്രാമ പഞ്ചായത്ത് 2022 - 23 വർഷത്തിലെ ബ്ലോക്ക് പഞ്ചായത്തിന്റെ സുഫലം ജാതിത്തൈകളുടെ വിതരണം ആരംഭിച്ചു. മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി. അജിത്കുമാർ , ജോസ്.എ.പോൾ , വൽസ വേലായുധൻ, അനാമിക ശിവൻ, കൃഷി ഓഫീസർ പി.എച്ച്. ഹാജിറ എന്നിവർ പ്രസംഗിച്ചു.