കൊച്ചി: കേരള മർച്ചന്റ്‌സ് അസോസിയേഷൻ കലൂർ യൂണിറ്റ് വനിതാ വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ സദസും ക്രിസ്മസ്,​ ന്യൂ ഇയർ ആഘോഷവും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നോർത്ത് വനിതാ പൊലീസ് എസ്.ഐ കെ.ജെ. റോസി ഉദ്ഘാടനം ചെയ്യും. കലൂർ മെക്കാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി ഷേർലി അലക്‌സാണ്ടർ അദ്ധ്യക്ഷത വഹിക്കും. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം.നാസറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തും. ജനറൽ സെക്രട്ടറിമാരായ എൻ.പ്രിയ സംസാരിക്കും.