ഏലൂർ: പാതാളം ഇ.എസ്.ഐ ആശുപത്രിയുടെയും ഡിസ്പെൻസറിയുടെയും ശോചനീയാവസ്ഥ പരിഹരിക്കുക, ഇ.എസ്.ഐ ആശുപത്രി വികസനം നടപ്പാക്കുക, രോഗികളുടെ അസൗകര്യങ്ങൾ പരിഹരിക്കുക,​

പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ടി.യു.സി.ഐ കളമശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്കു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ടി.ബി. മിനി ഉദ്ഘാടനം ചെയ്തു. വി.എ. ചുമ്മാർ അദ്ധ്യക്ഷത വഹിച്ചു. മൊയ്ദീൻ കുട്ടി, കെ.എസ്. രശ്മി , കൗൺസിലർ സുബൈദ നൂറുദ്ദീൻ, ടി.ബി.അനിൽകുമാർ, സ്റ്റേബിൾ ആൻഡ് സെപ്സ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി പി.ജെ.ജോസഫ്,​കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ഷാജി ലൂക്കോസ്, മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ഭൂമ്പ് സിംഗ്, ഷോപ്പ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി ബിജു എന്നിവർ സംസാരിച്ചു.